Wednesday, December 21, 2011

"ജവാന്‍"

രംഭയെ കണ്ടു ഞാന്‍ ഗാന്ധാരിയേയും.
സ്നേഹത്തിനപ്പുറം വിദ്വേഷവും.
മോഹനമായ പലതിന്നും പിന്നാലെ,
അനുഭവിക്കാമല്ലോ ദുര്‍ഗന്ധവും.
രാജവെമ്പാലതന്‍ വിഷത്തിനും ഉണ്ടാവും:
ജീവനെ രക്ഷിക്കും ഗുണഗണങ്ങള്‍.
കേള്‍ക്കുക കൂട്ടരേ ജീവനേക്കാള്‍ വില,
ജീവിതം രക്ഷിച്ചവര്‍ക്കു നല്കാം.


 

Remarks:This poem was published in Maharajas college magazine 2012(മനുസ്മൃതി).

No comments:

Post a Comment