Saturday, May 26, 2012

......അവള്‍ ഭൂമി......

അവളിലേക്ക് നോക്കുക,ആഹാ എന്തൊരുകുളിര്‍മ്മ.... എന്നാല്‍ അന്ന്...അവളുടെ രൂപം അഗ്നിയേക്കാള്‍ തീഷ്ണമായിരുന്നു.അവള്‍ അനാഥയായിരുന്നു.പക്ഷേ ഏകാന്തയായിരുന്നില്ല.നിറത്തിലും വലുപ്പത്തിലും തന്നില്‍ നിന്നും വ്യത്യസ്ഥരായ എട്ടോളം സതീര്‍ത്ഥ്യരും അവള്‍ക്കുണ്ടായിരുന്നു. ഇവരെല്ലാം ഉണ്ടെങ്കിലും ഏക ആശ്വാസം തന്നോട് ചുറ്റിപ്പറ്റിനടന്ന് സദാ പുഞ്ചിരിപാലൊഴുക്കുന്ന സഖി മാത്രമായിരുന്നു. കാലത്തിന്‍റെ കുത്തൊഴുക്ക് തന്നില്‍ കുളിരു കോരിയിടുന്നത് അവള്‍ മനസ്സിലാക്കി.തന്‍റെ മേനി എന്തിനോവേണ്ടി പാകപ്പെടുന്നത് അവളില്‍ അശ്ചര്യം നിറച്ചു. എന്നാല്‍ അവളുടെ മനസ്സുമുഴുവന്‍ തന്നെ പുതച്ച് രൂപം കൊണ്ട ആ എണ്ണക്കറുപ്പന്‍ നിറഞ്ഞു നിന്നു. ശൂന്യതയില്‍ നിന്നു വന്ന തീഗോളങ്ങള്‍ തന്‍റെ സതീര്‍ത്ഥ്യരേയും സഖിയേയും വ്രണപ്പെടുത്തുന്നത് അവളെ വളരെയധികം ചകിതയാക്കി. എന്നാല്‍ ഈ തീയുണ്ടകള്‍ തന്നില്‍ പതിക്കുന്നില്ല എന്ന് അവള്‍ മനസ്സിലാക്കി.തന്നോട് അടുക്കുന്ന തീയുണ്ടകള്‍ തന്‍റെ പ്രിയതമന്‍ എരിച്ചുകളയുന്നത് അവള്‍ കണ്ടു. ഇത്ര ശക്തനായ അവനെ അവള്‍ ആരാധിച്ചു.ആരാധന അനുരാഗത്തിന് വഴിമാറി. കാലം പോകെ അവന്‍ നീല നിറം പൂകി,അവള്‍ രക്ത വര്‍ണ്ണം വെടിഞ്ഞ് പച്ചപ്പട്ടുടുത്തു. "ആമഹാസംഗമം അവളുടെ പ്രതീകമായ പെണ്‍വര്‍ഗ്ഗത്തെയും അവന്‍റെ സ്വരൂപമായ ആണ്‍വര്‍ഗ്ഗത്തെയും സ്യഷ്ടിച്ചു" 450 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ ജീവിക്കുന്നു. "അവള്‍ ഭൂമി നമ്മുടെ കാലിനു കീഴെ, അവന്‍ ഗഗനം നമ്മുടെ തലയ്ക്കു മീതെ" 
 =>=>an anoop creation<=<=

No comments:

Post a Comment