Friday, January 26, 2018

My India

ഭാരതം
എന്റെ ഭാരതം മഹനീയ ദേശം,
സിന്ധു-ഗംഗാ തലത്തിൽവിരിഞ്ഞ കമലം.
നാനാത്വത്തിൽ ഏകത്വം പുലരുന്നിടം,
ലോകത്തിൻ ഹൃദയമായ് തുടിക്കുന്നു നാം.
ഹിന്ദുവും ഇസ്ലാമും ക്രസ്ത്യാനിയും,
ഏകോദര സോദരർ നാം ഏകമതർ.
ഓണവും റംസാനും ക്രിസ്തുമസും,
ഒന്നിച്ചു ചേർന്നു നാം കൊണ്ടാടുന്നു.
ചേരരും ചോളരും പാണ്ഡ്യന്മാരും;
മുഗളരും ബാബരും വാണ മണ്ണ്,
ശ്രീ ബുദ്ധനു ജന്മം കൊടുത്ത ഭൂമി;
ഇത് ആദിശങ്കരൻ വെട്ടിത്തെളിച്ച താര്.
അതിഥിയെ ദൈവമായ് കരുതി നമ്മൾ,
അതേ അതിഥിതൻ അടിമയായ് മാറി.
കപ്പലിലെത്തി പടയുമായി...
വെള്ളക്കാരന്മാരും പറങ്കികളും,
നമ്മെ ചൂഷണം ചെയ്തവർ കട്ടു തിന്നു.
ദൈവ ദൂതനായ് ഗാന്ധിജി വന്നിറങ്ങി,
സഹനത്തിൻ മാർഗ്ഗം പറഞ്ഞുതന്നു.
തൊട്ടുകൂടായ്മയെ ഇല്ലാതാക്കി,
മനുഷ്യർ മതത്തെ മറന്നു പൊരുതി.
ഇന്നു ഭാരതം ത്രിവർണ്ണത്തെ അണിഞ്ഞു നില്പൂ,
ഇത് ഗാന്ധിജി സ്വപ്നത്തിൽ കണ്ട സ്വർഗ്ഗം,
ഗ്രാമങ്ങൾ ഉയിരായ എന്റെ ഇന്ത്യ.

No comments:

Post a Comment