Showing posts with label divyaps. Show all posts
Showing posts with label divyaps. Show all posts

Sunday, November 27, 2011

its wounder

¤¤ മനുഷ്യ മുട്ട ¤¤


ഹേ...മനുഷ്യാ നീ
മുട്ടകള്‍ ഇടുക.
തെരുവോരങ്ങളില്‍
വലിച്ചെറിഞ്ഞേക്കുക.
ആഢ്യരുടെ മക്കള്‍ സ്വര്‍ണ്ണ
ച്ചൂളയില്‍ വിരിഞ്ഞിറങ്ങും.
വിശക്കുന്നവന്ന്
തന്‍ മുട്ട തിന്നു വിശപ്പടക്കാം,
"സ്ത്രീയേ...ഇനിയില്ല പ്രസവ വേദന !"
കേള്‍ക്കുക..ആ മുട്ടകള്‍ ഇങ്ങനെ ചൊല്ലും,

അമ്മമാരേ ഞങ്ങളെ വേണ്ടെങ്കില്‍...
വറുത്തു തിന്നേക്കുക നരകിപ്പിക്കാതെ.

poem of aps

¤ പ്രായപൂര്‍ത്തിയായ കുഞ്ഞാവ ¤

കുഞ്ഞു പിറന്നു കരഞ്ഞു ,

എനിക്കും വേണം വോട്ടവകാശം!

അമ്മ പറഞ്ഞു വേണ്ടാ ,വേണ്ട .

മയങ്ങൂ നീയെന്‍ നെഞ്ചില്‍ പറ്റി .

പാര്‍ട്ടി പറഞ്ഞു അരുതേ.. അരുതേ.,

വോട്ടുകള്‍ വേണം ഞങ്ങള്‍ക്ക്.

കേള്‍ക്കൂ കുഞ്ഞേ തിരിച്ചുപോകൂ.,

നല്ലൊരു നാളില്‍ തിരിച്ചു വരാന്‍,.