¤¤ മനുഷ്യ മുട്ട ¤¤
ഹേ...മനുഷ്യാ നീ
മുട്ടകള്‍ ഇടുക.
തെരുവോരങ്ങളില്‍
വലിച്ചെറിഞ്ഞേക്കുക.
ആഢ്യരുടെ മക്കള്‍ സ്വര്‍ണ്ണ
ച്ചൂളയില്‍ വിരിഞ്ഞിറങ്ങും.
വിശക്കുന്നവന്ന്
തന്‍ മുട്ട തിന്നു വിശപ്പടക്കാം,
"സ്ത്രീയേ...ഇനിയില്ല പ്രസവ വേദന !"
കേള്‍ക്കുക..ആ മുട്ടകള്‍ ഇങ്ങനെ ചൊല്ലും,
അമ്മമാരേ ഞങ്ങളെ വേണ്ടെങ്കില്‍...
വറുത്തു തിന്നേക്കുക നരകിപ്പിക്കാതെ.
No comments:
Post a Comment