മണ്ണ്
/||||||||||||||||||||||||||||||||||||||||||||||||||||//
പഞ്ചഭൂതങ്ങളിൽ ഒന്നാണു മണ്ണ്,
ഭൂമി മുഴുവൻ പരന്നൊരീ മണ്ണ്.
/||||||||||||||||||||||||||||||||||||||||||||||||||||//
പഞ്ചഭൂതങ്ങളിൽ ഒന്നാണു മണ്ണ്,
ഭൂമി മുഴുവൻ പരന്നൊരീ മണ്ണ്.
ബാല്യത്തിൽ വാരിക്കളിച്ചു പിന്നെ,
മുതിർന്നപ്പോൾ ചെരുപ്പാൽ മെതിച്ചു.
മുതിർന്നപ്പോൾ ചെരുപ്പാൽ മെതിച്ചു.
സ്വാതന്ത്രത്തിനായ് ചുവപ്പണിഞ്ഞു,
നമ്മുടെ വിശപ്പടക്കാൻ പച്ച പുതച്ചു.
നമ്മുടെ വിശപ്പടക്കാൻ പച്ച പുതച്ചു.
ദാഹമകറ്റാൻ ഗർഭത്തിൽ ജലത്തെ പേറി,
മൃത ശരീരങ്ങളെ ഏറ്റുവാങ്ങി.
മൃത ശരീരങ്ങളെ ഏറ്റുവാങ്ങി.
പുതുനാമ്പുകൾക്കായ് വളമൊരുക്കി,
മണ്ണിന്റെ മാഹാത്മ്യം അറിയുക നാം,
മണ്ണിന്റെ മാഹാത്മ്യം അറിയുക നാം,
ഈ ഭൂവിതിൽ പ്രാണൻ പകുത്തുനല്കൂ
ചതിക്കുകില്ല മണ്ണുനമ്മെ.
ചതിക്കുകില്ല മണ്ണുനമ്മെ.
No comments:
Post a Comment