മനസ്സ്
"""""""""""""""""""""""""""""""""""""""""
മനുഷ്യ മനസ്സ് ഒരു മരീചിക.
"""""""""""""""""""""""""""""""""""""""""
മനുഷ്യ മനസ്സ് ഒരു മരീചിക.
ജീവചക്രം തിരിക്കുന്ന ശക്തി.
മോഹങ്ങൾതൻ ഖജനാവ്,
മോഹഭംഗങ്ങൾതൻ ശവപ്പറമ്പ്.
ഇഷ്ട ദൈവം വസിക്കുന്ന കോവിൽ,
ഇവിടെ ചെകുത്താനെ അടച്ചിട്ടിരിപ്പൂ.
പ്രണയം തളിർക്കുന്ന ചില്ല,
ഇത് നിരാശകൾ പേറുന്ന ഭാണ്ഡം.
ഈ മനസ്സിന്റെ വേഗത അളക്കാൻ,
സ്വയം മനസ്സിനു പോലും ആവില്ല.
No comments:
Post a Comment